മലയാളികൾക്ക് വിഷുക്കണി ഒരുക്കാൻ ശ്രീകൃഷ്ണ വിഗ്രഹങ്ങള്‍ പാതയോരത്ത് വിൽപ്പനക്ക്

താമരശ്ശേരി : മലയാളികൾക്ക് വിഷുക്കണി ഒരുക്കാൻ   സംസ്ഥാന പാതയോരത്ത് ശ്രീകൃഷ്ണ വിഗ്രഹങ്ങളുമായി രാജസ്ഥാൻ കുടുംബങ്ങൾ സജീവം. കഴിഞ്ഞ വിഷുക്കാലത്ത്  ഏറെ നഷ്ടം നേരിട്ട മേഖലയാണ് വീണ്ടും സജീവമായത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ശില്പങ്ങളുണ്ടാക്കി കഴിയുകയാണ് അഞ്ചോളം കുടുംബങ്ങള്‍. പാതയോരത്ത് തന്നെ കൂരകളില്‍ കഴിയുകയാണ് ഇവര്‍. താമരശ്ശേരി അമ്പായത്തോട് പാതയോരത്ത് വിഗ്രഹം വിൽപ്പനയ്ക്ക് വെച്ചത്.

ഇത്തവണ ഏറെ പ്രതീക്ഷയിലാണ് ശ്രീകൃഷ്ണ വിഗ്രഹങ്ങൾ  വിൽപ്പന നടത്തുന്ന കുടുംബങ്ങൾ .