പിതാവിൻ്റെ പരാതി, ജോസ്നയെ കോടതിയിൽ ഹാജരായി, യുവതിയുടെ ഇഷ്ടപ്രകാരം ഭർത്താവിൻ്റെ കൂടെ പോകാൻ അനുവദിച്ചു
താമരശ്ശേരി: DYFI പ്രാദേശിക നേതാവിനൊപ്പം വീടുവിട്ടിറങ്ങി വിവാഹിതയായ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോസ്ന ജോസഫ് താമരശ്ശേരി കോടതിയിൽ ഹാജരായി.
തന്നെയാരും തടവിലാക്കിയിട്ടില്ലെന്നും, ഭർത്താവായ ഷജിൻ്റെ കൂടെ ജീവിക്കാനാണ് ഇഷ്ടമെന്നും കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്നു ഭർത്താവിൻ്റെ കൂടെ പോകുവാൻ കോടതി അനുവദിച്ചു.
യുവതിയെ തട്ടികൊണ്ട് പോയതാണ് എന്നാരോപിച്ച് പള്ളി വികാരിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കോടഞ്ചേരി പോലിസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
ഇതിനിടെ മിശ്രവിവാഹത്തെ എതിർത്ത് മുൻ എം എൽ എ യും ,സി പി എം നേതാവുമായ ജോർജ് എം തോമസ് മാധ്യമങ്ങളിൽ പ്രതികരിച്ചത് പാർട്ടിക്കുള്ളിൽ ഏറെ വിവാദമായിരുന്നു.
