ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് അമ്മ മരിച്ചു


തൃശൂര്‍: നവജാത ശിശുക്കള്‍ക്ക് പാലൂട്ടുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു(Death). കൊച്ചന്നൂര്‍ മേലേരിപ്പറമ്പില്‍ സനീഷ(27)യാണ് മരിച്ചത്. പറപ്പൂര്‍ മുള്ളൂര്‍ കാഞ്ഞാങ്ങാട് വീട്ടില്‍ കുട്ടപ്പന്റെയും വാസന്തിയുടെയും മകളാണ്. മാര്‍ച്ച് 29നായിരുന്നു സനീഷ ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുട്ടിക്ക്‌ പാല്‍ കൊടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മലേഷ്യയിലായിരുന്ന ഭര്‍ത്താവ് രജീഷ് ഒന്നരവര്‍ഷമായി നാട്ടില്‍ തെങ്ങുകയറ്റ തൊഴിലാളിയാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍