മുഹമ്മദ് അലി ഫൈസിയുടെ ചതുർദിന റമദാൻ പ്രഭാഷണം സമാപിച്ചു
താമരശ്ശേരി : ചെമ്പ്ര സ്വലാത്ത് മജ്ലിസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.പി മുഹമ്മദ് അലി ഫൈസിയുടെ ചതുർദിന റമദാൻ പ്രഭാഷണം സമാപിച്ചു.
സമാപന പരിപാടി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
പി.കെ. സൈദ് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅലിമീൻ താമരശ്ശേരി റൈഞ്ച് കമ്മറ്റി പ്രസിഡണ്ട് ഉനൈസ് ഫൈസി, വാർഡ് മെംബർ എം.ടി. അയ്യൂബ് ഖാൻ, മഹല്ല് കമ്മറ്റി പ്രസിഡൻ്റ് പി.കെ.ഹുസൈൻ കുട്ടി ഹാജി ,വി.കെ.അബ്ദുറഹിമാൻ, കെ.പി.എ.കരീം, പി.കെ.മുഹമ്മദ് ഹാജി റഷീദ് വട്ടക്കുണ്ട്,വി.സി മുഹമ്മദ് മുസ്ല്യാർ,പി. നാസർ, പി ശരീഫ് ,തുടങ്ങിയവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍