കാരുണ്യത്തിന്റെ കുഞ്ഞു മനസ്സ്; സി.എച്ച് സെൻറർ ദിനത്തിൽ മാതൃകയായി റിൻഷ ഫാത്തിമ

സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും പാവപ്പെട്ട രോഗികൾക്കും താങ്ങും തണലുമായി രണ്ട് പതിറ്റാണ്ട് പിന്നിട്ട കോഴിക്കോട് സി.എച്ച് സെന്ററിന്  തനിക്ക് പോക്കറ്റ് മണിയായി ലഭിച്ച പണം മുഴുവനും നൽകി കുഞ്ഞു റിൻഷ മാതൃകയായി.

സി.എച്ച് സെൻറർ ദിനമായ ഇന്നലെ  പള്ളിയിലെ കലക്ഷൻ കഴിഞ്ഞ  സമയത്താണ്, വി. കെ.സി അഷ്‌റഫ്‌ വിളിക്കുന്നത്-ഒന്ന് വീട് വരെ വരുമോ..?

മുഹമ്മദ് മോയത്തും അഷ്റഫ് അച്ചൂറും ഐ പി മരക്കാര് കുട്ടിയും വീട്ടിലേക്ക് കയറി ചെന്നപ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി ഒരു കുടുക്കയുമായി റിൻഷാ എന്ന പൊന്നുമോൾ  പറയുന്നത് എൻറെ വകയും ഉണ്ട് പാവപ്പെട്ട രോഗികളേ സഹായിക്കാൻ ഒരു വിഹിതം എന്നാണ്.

കുടുക്ക പൊട്ടിച്ചു എണ്ണി നോക്കിയപ്പോൾ
അത്ഭുതപ്പെട്ടുപോയി, 
1250 രൂപയോളം!

കോളിക്കൽ വട്ടിക്കുന്നുമ്മൽ താമസിക്കുന്ന അഷ്റഫ് - സജ്ന ദമ്പതികളുടെ മൂന്നാമത്തെ മകളാണ് റിൻഷ.
അഞ്ചാം ക്ലാസിലേക്ക് പോവാൻ ഇരിക്കുകയാണ്  പൊന്നുമോൾ..

കുഞ്ഞു മനസ്സിന്റെ വലിയ മാതൃകയാണിതെന്ന് മഹല്ല് സെക്രട്ടറിയും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ മുഹമ്മദ്‌ മോയത്ത് പറഞ്ഞു. റിൻഷ മോൾക്കും കുടുംബത്തിനും സംഘാടകർ നന്ദി അറിയിച്ചു.