നാലരവയസുള്ള പെൺകുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്ത്രീക്ക് ജീവപര്യന്തം
കോഴിക്കോട് : നാലരവയസുള്ള പെൺകുഞ്ഞിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും പിഴശിക്ഷയും. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോർട്ടാണ് ശിക്ഷ വിധിച്ചത്. ബീന എന്നുവിളിക്കുന്ന ഹസീന ജീവപര്യന്തം തടവനുഭവിക്കുകയും പിഴ അടക്കുകയും വേണമെന്ന് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ അനിൽകുമാർ വിധിച്ചു.
മിനി എന്ന ശാരി 1991ൽ കൊല്ലപ്പെട്ട കേസിലാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഒന്നാം പ്രതി ഗണേശൻ ഇപ്പോഴും ഒളിവിലാണ്. ഗണേശനായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷം എറണാകുളത്ത് നിന്നാണ് രണ്ടാം പ്രതി ബീനയെ പിടികൂടിയത്.
കൊല്ലപ്പെട്ട മിനി എറണാകുളം സ്വദേശിയായ മഞ്ജു എന്ന സ്ത്രീയുടെ മകളാണ്. ബീന മഞ്ജുവിൽ നിന്നും കുഞ്ഞിനെ വളര്‍ത്താനായി ദത്തെടുക്കുകയായിരുന്നു. കോഴിക്കോട്ടുള്ള വിവിധ ലോഡ്ജുകളിൽ കുഞ്ഞിനൊപ്പം താമസിച്ചു വരുന്നതിനിടെ ബീനയും ഗണേശനും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍