യൂത്ത് കോൺഗ്രസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു:

താമരശ്ശേരി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ലീഡേഴ്സ് മീറ്റും സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങ് യൂത്ത് കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽകിഫിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ആയ മുജീബ് പുറായിൽ , ജവഹർ പൂമംഗലം, ഫാറൂഖ് പുത്തലത്ത്, എം പി സി ജംഷീദ്, ഷറഫലി ടി കെ, ആർ കെ നിഷാദ്, സർതാജ്, അമീർ അലി, ഫസൽ പാലങ്ങാട് തുടങ്ങിയവർ  സംസാരിച്ചു. ഇഫ്താർ സംഗമത്തിന് അബിൻ യുകെ, രാജേഷ് കോരങ്ങാട്, ഇക്ബാൽ, അബുലെയ്സ്, അഖിൽ പി ആർ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍