തച്ചംപൊയിൽ വാർഡ് മുസ്ലിംലീഗ് കമ്മറ്റിയുടെ സി.എച്ച് സെൻറർ ഫണ്ട് കൈമാറി


താമരശ്ശേരി: കോഴിക്കോട് സി.എച്ച് സെൻറർ ദിനത്തിൽ താമരശ്ശേരി പഞ്ചായത്തിലെ തച്ചം പൊയിൽ വാർഡ് (17)ൽ നിന്നും സമാഹരിച്ച തുക  മുസ്ലിം ലീഗ് വാർഡ് കമ്മറ്റി പ്രസിഡണ്ട് എം.മുഹമ്മദ് ഹാജി പഞ്ചായത്ത് ലീഗ് സെക്രട്ടറി ഷംസീർ എടവലത്തിന് കൈമാറി.

എല്ലാ വർഷവും റംസാൻ മാസത്തിലെ രണ്ടാം വെളിയാഴ്ച നടക്കുന്ന കോഴിക്കോട് സി.എച്ച് സെൻറർ ധനസമാഹരണത്തിലേക്ക് വാർഡിലെ എല്ലാവരിൽ നിന്നും അകമഴിഞ്ഞ സഹായം ലഭിച്ചതായും പള്ളികളും വീടുകളും കേന്ദ്രീകരിച്ച് നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ മുപ്പത്തി ആറായിരത്തോളം രൂപ സമാഹരിച്ചു നൽകിയതായി  ഭാരവാഹികൾ പറഞ്ഞു.
   ടി.പി. നസീർ ഹരിത, എൻ.പി ഭാസ്ക്കരൻ, ടി.പി മജീദ്, പി ബാരി മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, എ.കെ അസീസ് തുടങ്ങിയ വാർഡ് കമ്മറ്റി ഭാരവാഹികൾ താമരശ്ശേരി ലീഗ് ഹൗസിൽ നടന്ന സി.എച്ച്.സെൻറർ ഫണ്ട് കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍