താമരശ്ശേരി ചുരത്തിൽ വാഹനാപകടം



താമരശ്ശേരി: ചുരത്തിൽ ചിപ്പിലിത്തോടിന് സമീപം  കാർ ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈനേജിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 

അപകടസമയത്ത്  കാറിനു പിന്നിലിടിച്ച ലോറി  നിർത്താതെ പോയി. കാർ യാത്രക്കാരനായ  ചേളന്നൂർ സ്വദേശി ഗിരീഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടസ്ഥലത്ത് ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍