വീട് നിർമ്മാണത്തിന് സർക്കാർ സഹായം ലഭിക്കാൻ വൈകുന്നു: കാലവർഷം വരുന്നതോടെ വീടുകൾ ചോർന്നൊലിക്കും.
താമരശ്ശേരി: സർക്കാർ സഹായം വൈകുന്നതോടെ താമരശ്ശേരി പഞ്ചായത്തിലെ കോളനികളിൽ ഉൾപ്പെടെയുള്ള നിരവധി വീടുകൾ മഴപെയ്താൽ  ചോർന്നൊലിക്കും.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളാണ് സർക്കാർ സഹായത്തിനായി വർഷങ്ങളോളം കാത്തിരിക്കുന്നത്. മിക്ക വീടുകളും മേൽക്കൂര തകർന്ന നിലയിലാണ്.
അടുത്തിടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ വീടുകൾ സന്ദർശനം നടത്തിയെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായിട്ടില്ല. മിക്ക വീടുകളും  ഓട് മേഞ്ഞ വീടുകളാണ്.സർക്കാർ പദ്ധതിയായ ലൈറ്റ് ഡിവിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വീടുകളാണ് മികവും . ഉറപ്പുള്ള വീടുകൾക്ക് വേണ്ടി ഇനി ഞങ്ങൾ എത്രനാൾ കാത്തിരിക്കണം എന്നാണ് സർക്കാർ സഹായത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന കുടുംബങ്ങൾ ചോദിക്കുന്നത്.

 
   
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍