ശരീര ഭാഗങ്ങളിൽ ചുവന്ന് പൊങ്ങിയ നിറം, നാവിലും കുമിളകൾ; അവണൂരിൽ കുട്ടികളിൽ പനി പടരുന്നു
കൊട്ടാരക്കര• അവണൂർ ഭാഗത്ത് കുട്ടികളിൽ പനി പടരുന്നു. തക്കാളി പനിയെന്ന് സംശയം . കൊട്ടാരക്കര നഗരസഭ ഒന്നാം വാർഡിലും നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലും ഉൾപ്പെട്ട അവണൂർ ഭാഗത്താണ് രോഗബാധിതരേറെ . പനി ബാധിച്ച 8 കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അങ്കണവാടിയിലെ കുട്ടികളിലാണ് കൂടുതൽ പനി ബാധിതരെന്നാണ് വിവരം.
വിട്ടുമാറാത്ത പനിയും ശരീര ഭാഗങ്ങളിലെ ചുവന്ന് പൊങ്ങിയ നിറവും ആണ് ലക്ഷണം. ചില കുട്ടികൾക്ക് നാവിലും കുമിളകൾ ഉണ്ട്. ആഹാരം കഴിക്കാതെ വന്നതോടെ ഡോക്ടർമാരെ സമീപിക്കുകയായിരുന്നു. തക്കാളി പനിയുടെ ലക്ഷണമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പരിശോധന ആരംഭിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍