ഓൺലൈൻ ക്ലാസിൽ കയറി പ്രശ്‌നങ്ങളുണ്ടാക്കി,പെൺകുട്ടിക്ക് വാട്‌സാപ്പിൽ അശ്ലീല വീഡിയോ;പിടിയിൽ


തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് അശ്ലീല വീഡിയോകളും നഗ്ന ചിത്രങ്ങളും അയച്ചുകൊടുത്ത പ്രതി പിടിയിൽ. ആലപ്പുഴ വള്ളിക്കുന്ന് അനന്ദു(23)വാണ് അറസ്റ്റിലായത്.

പഠനത്തിനായി രക്ഷിതാക്കൾ വാങ്ങിനൽകിയ മൊബൈലിലെ വാട്സാപ്പിലൂടെ പെൺകുട്ടിയെ പ്രതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് ചാറ്റിൽ അശ്ലീല വീഡിയോകൾ അയച്ചുകൊടുത്തു. പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടർന്നും നിർബന്ധിച്ചു ചാറ്റ് ചെയ്യിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ഓൺലൈൻ ക്ലാസിൽ കയറി പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു.

ഇത് കണ്ടെത്തിയ രക്ഷിതാക്കൾ ഐ.ജി. നിശാന്തിനിക്കും റൂറൽ എസ്.പി.ക്കും പരാതി നൽകുകയിയാരുന്നു. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി.എസ്.രതീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍