സ്നേഹത്തിന്റെ ഈസ്റ്ററാകട്ടെ; ജോയ്സ്നയുടെ ചിത്രം പങ്കിട്ട്, ആശംസിച്ച് ഷെജിന്‍
ലവ് ജിഹാദ് ഉള്‍പ്പടെ ആരോപണം ഉയര്‍ന്ന കോടഞ്ചേരി മിശ്ര വിവാഹത്തിലെ പെണ്‍കുട്ടി ജോയ്സ്ന ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ പങ്കുവച്ച് ഡി.വൈ.എഫ്.ഐ നേതാവു കൂടിയായ വരന്‍ ഷെജിന്‍. നന്മയുടേയും സ്നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഷെജിൻ പറഞ്ഞിരുന്നു.
