കാരുണ്യത്തിന്റെ കുഞ്ഞു മനസ്സ്,മുഹമ്മദ് അലിഫ് മോൻ സി.എച്ച് സെൻറർ ദിനത്തിൽ മാതൃകയായി

താമരശ്ശേരി:സമൂഹത്തിലെ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായി രണ്ട് പതിറ്റാണ്ട് പിന്നിട്ട കോഴിക്കോട് സി.എച്ച് സെൻറർ  ധനസമാഹരണത്തിലേക്ക് തനിക്ക് ലഭിച്ചതും കുടുംബങ്ങളിലെ മുതിർന്നവരിൽ നിന്നും മറ്റും സമാഹരിച്ച തുകയും നൽകി  മുഹമ്മദ് അലിഫ് മാതൃകയായി.

ഓമശ്ശേരി പഞ്ചായത്തിലെ വെള്ളിമണ്ണ യു.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അലിഫ് തച്ചംപൊയിലെ ഉമ്മ വീടിനടുത്തുള്ള ഒതയോത്ത് ജുമുഅ മസ്ജിദ് പരിസരത്ത് കോഴിക്കോട് സി.എച്ച് സെൻറിന്റ ഫണ്ട് പിരിവ് നടത്തിയവർക്കാണ് കരുതിവെച്ച തുക കൈമാറിയത്. 
വർഷം തോറും റമളാന് മാസത്തിലെ രണ്ടാം വെളിയാഴ്ച നടത്താറുള്ള സദുദ്യമത്തിൽ കൊച്ചു മിടുക്കന്റെ സഹായഹസ്തം എല്ലാവർക്കും കൗതുകമായി.
കൂടത്തായി പുറായിൽ ചാലിയാതൊടുകയിൽ മുഹമ്മദ് അഷ്റഫിന്റെയും പള്ളിപ്പുറം വാടിക്കൽ ഫസ്ലത്തിന്റെയും മകനായ മുഹമ്മദ് അലിഫ് സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ വലിപ്പ സലീം വാടിക്കലിന്റെ പ്രചോദനവും പ്രോത്സാഹനവും ലഭിക്കുന്നത്   അവേശത്തോടെ പറയുന്നുണ്ട്.
താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി പ്രസിഡണ്ട് എം.മുഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നദീർ അലി,ബാരി മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, ടി.വി ഷംസുദ്ധീൻ, നാസർ ബാവി,നസൽ തുടങ്ങിയവർ മുഹമ്മദ് അലിഫിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.