കാലവര്‍ഷം ഞായറാഴ്ച ആന്‍ഡമാനില്‍; അടുത്ത 5 ദിവസം കേരളത്തിൽ വ്യാപകമഴ
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഞായറാഴ്ചയോടെ ആന്‍ഡമാനിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍വരുന്ന അഞ്ചുദിവസം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും ഇടയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശം നിലവിലുണ്ട്.
തെക്കുപടിഞ്ഞാറന്‍കാലവര്‍ഷം ഞായറാഴ്ചയോടെ ആന്‍ഡമാനിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടുന്നത്. മണ്‍സൂണിന് മുന്നോടിയായുള്ള ശക്തമായ മഴ കേരളത്തിലും വടക്കു കിഴക്കന്‍സംസ്ഥാനങ്ങളിലും ലഭിച്ചു തുടങ്ങി. വരുന്ന അഞ്ചുദിവസം കേരളത്തില്‍ പരക്കെ മഴകിട്ടും. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. മണിക്കൂറില്‍ 40 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റും ഉണ്ടാകാനിടയുണ്ട്. ഇടിമിന്നലുള്ളപ്പോള്‍ തുറസായ സ്ഥലങ്ങളില്‍ പോകരുത്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും മരക്കൊമ്പുകളും മുറിച്ചുമാറ്റണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ജൂണ്‍ ആദ്യ ആഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനാണ് സാധ്യത. സാധാരണ രീതിയിലുള്ള മണ്‍സൂണ്‍ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. 69 ശതമാനം അധികം വേനല്‍മഴയാണ് മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ കേരളത്തില്‍ കിട്ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍