വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു


കൊച്ചി: പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അഷ്കറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൗൺസിലിങിന് വിധേയമാക്കുമെന്നാണ് കരുതുന്നത്.

മുദ്രാവാക്യം വിളിച്ചതിൽ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ നൽകുന്ന വിശദീകരണം.

കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിച്ചു. സംഭവത്തിൽ മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കം നിരവധി പോപ്പുലർഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍