കൊയിലാണ്ടിയിൽ ലോറിയും കാറും കൂട്ടി ഇടിച്ച് രണ്ട് പേർ മരിച്ചു


കൊയിലാണ്ടി: ലോറിയും കാറും കൂട്ടി  ഇടിച്ച് രണ്ട് പേർ മരിച്ചു. കാറിൽ സഞ്ചരിച്ച കണ്ണൂർ ചക്കരക്കല്ല് സ്വദേശികളായ ശരത്ത് (32), നിജീഷ് എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ പൊയിൽ കാവിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും എറണാകുളത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ശരത്, നിജീഷ് എന്നിവർ അപകട സ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച സജിതിനെ  ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ലോറി ഡ്രൈവർ സിദ്ദീകും കോഴിക്കോട് മെിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍