പൂനൂർ ഹജ്ജ് ക്യാമ്പ് നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
പൂനൂർ:വിശുദ്ധ ഹജ്ജിന്റെ അനുഷ്ഠാന കർമങ്ങൾ സംബന്ധിച്ച് പുതിയ തീർത്ഥാടകർക്ക് അവബോധം
നൽകുന്നതിന് വേണ്ടി മെയ് 15 ഞായറാഴ്ച കേരള മുസ്‌ലിം ജമാഅത്ത് സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ്
ക്യാമ്പിന് പൂനൂർ ഇശാഅത്ത് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കങ്ങൾ
പൂർത്തിയായി.രാവിലെ 9.30 ന്
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി .മുഹമ്മദ് ഫൈസി ഉദ്‌ഘാടനം ചെയ്യും.സയ്യിദ് അബ്ദുൽലത്തീഫ്അഹ്ദൽ അദ്ധ്യക്ഷത വഹിക്കും.പ്രാക്ടിക്ടിക്കൽ
ഹജ്ജ്,വിശുദ്ധമദീന എന്നീ വിഷയങ്ങളിൽ എ.കെ.കട്ടിപ്പാറ,അബൂബക്കർ സഖാഫിവെണ്ണക്കോട് ക്ലാസ് നയിക്കും.സയ്യിദ് അബ്ദുസ്സബൂർ
ബാഹസൻ തങ്ങൾ സമാപനപ്രാർത്ഥനക്ക് നേതൃത്വംവഹിക്കും.
ക്യാമ്പ് സജ്ജികരണ എക്സിക്യൂട്ടീവ് യോഗ
ത്തിൽ സി.അബ്ദുൽലത്തീഫ്
ഫൈസി,അബ്ദുസ്സലാംബുസ്താനി,അബ്ദുൽഹമീദ് സഖാഫി മങ്ങാട്,മുഹമ്മദ്സഅദി,അസീസ് സഖാഫി ,TK അബദുറഹ്മാൻ മാസ്റ്റർ മുഹമ്മദ്സഖാഫി, സംബന്ധിച്ചു
ക്യാമ്പ് കോൺടാക്റ്റ് നമ്പർ :8943039463, 9400890310

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍