വരുന്നൂ, അതിശക്ത മഴ ;സംസ്ഥാനം അതിജാഗ്രതയിൽ .കോഴിക്കോട് ജില്ലയിൽ മഞ്ഞജാഗ്രത


തിരുവനന്തപുരം: കാലവർഷത്തിനു മുന്നോടിയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനം അതിജാഗ്രതയിൽ. ചീഫ് സെക്രട്ടറി വിളിച്ച വകുപ്പുകളുടെയും സേനാ വിഭാഗങ്ങളുടെയും യോഗം മുന്നൊരുക്കങ്ങൾ വിലയിരുത്തി. തിങ്കളാഴ്ചവരെ അതിശക്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഞായറാഴ്ച ആറു ജില്ലകളിലും തിങ്കളാഴ്ച ഏഴു ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ശക്തമായ മഴ പ്രതീക്ഷിക്കുന്ന അഞ്ച് ജില്ലകൾ മഞ്ഞജാഗ്രതയിലാണ്. മലയോര മേഖലയിൽ ചുവപ്പ് ജാഗ്രതയ്ക്കു സമാനമായ ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.

18 വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ശക്തമായ കാറ്റിനും ഉയർന്ന വേലിയേറ്റത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം വിലക്കി.

എടവപ്പാതി ഇത്തവണ പതിവിലും നേരത്തേ

അന്തമാൻ ദ്വീപിലെത്തും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ ശക്തി കൂടി. അറബിക്കടലിൽനിന്ന് ലക്ഷദ്വീപ് കടന്നുവരുന്ന ശക്തമായ കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷച്ചുഴിയുമാണ് കേരളത്തിലെ അതിശക്ത മഴയ്ക്കു കാരണം. എടവപ്പാതി 27-ന് സംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

ഇന്ന് ഓറഞ്ച് ജാഗ്രത

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മഞ്ഞജാഗ്രത

തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

നാളെ ഓറഞ്ച് ജാഗ്രത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

മഞ്ഞജാഗ്രത

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍