കോഴിക്കോട് ചേവരമ്പലം ബൈപാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്ക്.
കോഴിക്കോട്: ചേവരമ്പലം ബൈപാസില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ 3.45 നായിരുന്നു അപകടം. എറണാകുളത്ത് നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബസും തിരുനെല്ലിക്ക് തീര്‍ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍