സംസ്ഥാനപാത നവീകരണം: റോഡുകൾ ശരിയാകുന്നില്ല കുഴിയിൽ വീണു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുന്നു.


താമരശ്ശേരി: എടവണ്ണ- കൊയിലാണ്ടി സംസ്ഥാന പാതയുടെ നവീകരണത്തിന്റെ
ഭാഗമായി കോരങ്ങാട് അങ്ങാടിക്ക് സമീപം കലുങ്ക് പുതുക്കിപ്പണിത സമീപത്ത് റോഡ് ടാർ ചെയ്യാത്തത് വാഹന യാത്രക്കാർക്ക് വിനയാകുന്നു.

പല വാഹനങ്ങളും കുഴിയിൽ വീണു കേടുപാടുകൾ സംഭവിക്കുന്നതും പതിവ് കാഴ്ചയാണ്. റോഡ് സുരക്ഷാ മതിൽ ഇടിച്ചിട്ടത് കാരണം തോട്ടിലെ വെള്ളമൊഴുക്ക് തടഞ്ഞ നിലയിലാണ്. കാലവർഷം എത്തുന്നതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറാൻ സാധ്യതയുണ്ട്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍