വിവാഹ വീട്ടിലെ ചീട്ടുകളി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി, അമ്മയ്ക്കും പരുക്ക്‌

നാദാപുരം :നാദാപുരം ചാലപ്രത്ത് വിവാഹ വീട്ടിലെ ചീട്ട് കളിയെ എതിർത്ത യുവാവിന്റ വീടിന് നേരെയുണ്ടായ അക്രമത്തിൽ യുവാവിനും അമ്മക്കും പരിക്ക്. ഡി വൈ എഫ് ഐ ചാലപ്രം യൂനിറ്റ് അംഗം ആറോളി വീട്ടിൽ റിബേഷ് (32) മാതാവ് റീന (54) എന്നിവർക്കാണ് പരിക്കേറ്റത്. റിബേഷിന് തലക്ക് വാക്കത്തികൊണ്ട് വെട്ടേറ്റു. തലയിൽ 6 തുന്നിക്കെട്ടലുകൾ ഇട്ടു. മാതാവിന് കാലിനാണ് പരിക്ക്.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അക്രമം നടന്നത്. ചീട്ട്കളി സംഘത്തിലുണ്ടായിരുന്ന ഒതയോത്ത് പ്രദീപൻ , പ്രമീഷ് , പ്രദീഷ് എന്നിവരാണ് അക്രമം നടത്തിയതെന്ന് റിബേഷ് പോലീസിന് മൊഴി നൽകി. പ്രദീഷാണ് വാക്കത്തി കൊണ്ട് വെട്ടിയതെന്നും പ്രമീഷ് ബലമായി പിടിച്ച് നിർത്തുകയായിരുന്നെന്നും റിബേഷ് പറഞ്ഞു. റിബേഷിന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലാണ് അക്രമം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍