ഒറ്റമൂലിയുടെ രഹസ്യമറിയാൻ ബന്ദിയാക്കി, വൈദ്യനെ കൊലപ്പെടുത്തിയ പ്രതി ഒന്നരവർഷത്തിന് ശേഷം പിടിയിൽ

പാരമ്പര്യവൈദ്യനെ കൊലപ്പെടുത്തി ചാലിയാറിൽ തള്ളിയ കേസിലെ പ്രതി ഒന്നരവർഷത്തിന് ശേഷം പിടിയിൽ. നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിനാണ് പിടിയിലായത്. മൈസൂർ സ്വദേശി ഷാബാ ശരീഫിനെ കൊലപ്പെടുത്തിയ കേസിലാണ് ഷൈബിൻ പിടിയിലായത്. ഒറ്റമൂലിയുടെ രഹസ്യമറിയാൻ ഒന്നരവർഷം ബന്ധിയാക്കിയ ശേഷമായിരുന്നു കൊലപാതകം. ഷൈബിൻ നൽകിയ വീടാക്രമണ കേസിലെ പ്രതികളിൽ നിന്നാണ് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

ഷാബാ ശരീഫിനെ ഒന്നരവർഷത്തോളം ബന്ദിയാക്കി അതിക്രൂരമായി പീഡിപ്പിക്കുകയും ശേഷം കൊല നടത്തി മൃതദേഹം വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളുകയുമായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍