വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകി; തിരുവനന്തപുരത്ത് നാല് വയസ്സുകാരൻ ചികിത്സയിൽ

തിരുവനന്തപുരം: വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് 4 വയസ്സുകാരൻ ചികിത്സയിൽ. തിരുവനന്തപുരം കുളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം.

രണ്ട് കുട്ടികൾക്കായി നൽകേണ്ടിയിരുന്ന സിറപ്പാണ് ഒരു കുട്ടിക്ക് നൽകിയത്. സ്റ്റാഫ് നഴ്സ് ഉണ്ടായിരുന്നിട്ടും ആശാവർക്കർ ആണ് മരുന്നു നൽകിയത്.

സിറപ്പ് കൂടുതൽ നൽകിയതിനെ തുടർന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിലവിൽ എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍