അപ്രതീക്ഷിത നീക്കത്തിലൂടെ ഇന്ധനവിലയിൽ വൻ കുറവ് പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്ത് പെട്രോള്‍–ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറച്ചു. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ഇളവുവരുത്തിയതാണ് വിലക്കുറവിന് കാരണം. പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും എക്സൈസ് തീരുവ കുറയും. കേന്ദ്രനീക്കം അവശ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായതോടെ.
ഇതിന് മുന്‍പ് കഴിഞ്ഞ നവംബറിലും ഇന്ധനവില ഗണ്യമായി കുറച്ചിരുന്നു. പിന്നീട് വര്‍ധനയും പലവട്ടം കണ്ടശേഷമാണ് പുതിയ തീരുമാനം. എല്‍പിജി ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്സിഡി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയില്‍പ്പെട്ടവര്‍ക്കാണ് ഇളവ്. ഒന്‍പത് കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍