പത്തുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ; വ്യാപാരിയെ കടയിൽ കയറി മർദിച്ചതിനും കേസ്
വണ്ടാഴി: കടയിൽ സാധനം വാങ്ങാൻ വന്ന ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാപാരിയെ അറസ്റ്റ് ചെയ്തു.
നെല്ലിക്കോട് വെട്ടിക്കൽക്കുണ്ട് മുഹമ്മദ്കുട്ടിയാണ് (50) അറസ്റ്റിലായത്. നെല്ലിക്കോടുള്ള കടയിൽ സാധനം വാങ്ങാൻ വന്ന 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. മംഗലംഡാം പോലീസ് അറസ്റ്റ് ചെയ്ത മുഹമ്മദ്കുട്ടിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പീഡനവിവരം കുട്ടി വീട്ടിൽ പറഞ്ഞതിനെ തുടർന്ന് പിതാവും നാട്ടുകാരും കടയിലെത്തി മുഹമ്മദ്കുട്ടിയെ മർദിക്കുകയും കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു. ആ കേസിൽ കുട്ടിയുടെ പിതാവടക്കം പത്ത് ആളുടെ പേരിലും മംഗലംഡാം പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍