ചെമ്മീൻ കറി കഴിച്ച സ്ത്രീ മരിച്ച സംഭവം; ആന്തരികാവായവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചു
നാദാപുരം:നാദാപുരത്ത് ചെമ്മീന്‍ കറി കഴിച്ച സ്ത്രീ മരിച്ച സംഭവത്തില്‍ ആന്തരികാവായവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധന.
ഹൃദയ സ്തംഭനമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക വിവരം. എന്നാല്‍ ആമാശയത്തില്‍ അണുബാധ ഉള്ളതായും സംശയമുണ്ട്. രാസ പരിശോധനയിലൂടെ മാത്രമേ ഇത് കണ്ടെത്താനാകൂ. രണ്ട് ദിവസത്തിനകം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്
നാദാപുരം ചിയ്യൂരിലെ നാല്‍പത്തിയാറുകാരി സുലൈഹയാണ് ഇന്നലെ പുലര്‍ച്ചെ മരിച്ചത്. ഭക്ഷ്യ വിഷബാധയാണെന്ന സംശയത്തില്‍ കല്ലാച്ചിയിലെ മീന്‍ മാര്‍ക്കറ്റ് ആരോഗ്യവകുപ്പ് അടപ്പിച്ചിരുന്നു. മേഖലയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയും തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍