നാടിനെ ഞെട്ടിച്ച തീ കൊളുത്തിക്കൊലയ്ക്കും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബ പ്രശ്നം
മലപ്പുറം: പെരിന്തൽമണ്ണ കീഴാറ്റൂർ ഭാര്യയെയും മക്കളെയും കൊന്ന ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നം. ഒരു മാസമായി തൻ്റെ വീട്ടിൽ വന്ന് നിൽക്കുക ആയിരുന്ന ജാസ്മിനെയും മക്കളെയും മുഹമ്മദ് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് വന്ന് വാഹനത്തിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. ജാസ്മിൻ്റെ വീടിന്റെ തൊട്ടടുത്ത് വച്ച് തന്നെ ആണ് വാഹനം തീയിട്ടതും. കരുവാരകുണ്ട് തുവൂർ സ്വദേശിയും ഇപ്പോൾ കാസർകോട് താമസിക്കുകയും ചെയ്യുന്ന മുഹമ്മദ് (50) ആണ് ഭാര്യയെയും മകളെയും കൊന്ന ശേഷം മരിച്ചത്.
കീഴാറ്റൂർ കൊണ്ടിപ്പരമ്പ് നെല്ലിക്കുന്ന് പാലേക്കോടൻ വീട്ടിൽ ഭാര്യ ജാസ്മിൻ( 37), മകൾ ഫാത്തിമത്ത് സഫ (11)എന്നിവർ ആണ് പൊള്ളല്ലേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. വാഹനത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്നാമത്തെ മകൾ 5 വയസുകാരി ഷിഫാന കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. രാവിലെ 11 മണിയോടെ ആണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. രണ്ട് വീടുകൾക്ക് അപ്പുറത്ത് ഉള്ള റബ്ബർ എസ്റ്റേറ്റിൽ വച്ച് തന്നെ ഇയാള് വാഹനത്തിന് തീ കൊളുത്തി. ഏതോ ഒരു ഇന്ധനം ഒഴിച്ച് തീ കത്തിക്കുക ആയിരുന്നു. ഗുഡ്സ് ഓട്ടോയിൽ സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍