അസോസിയേഷൻ ഓഫ് ഹിപ്നോട്ടീസ്റ്സ് ആൻഡ്‌ നിമോണിസ്ട്സ് ന്റെ സംസ്ഥാന പ്രസിഡണ്ട്‌ ആയി സാജൻ പുതിയോട്ടിലിനെയും ജനറൽ സെക്രട്ടറി ആയി ശ്രീധരൻ മേപ്പയൂർ നെയും തിരഞ്ഞെടുത്തു.

അസോസിയേഷൻ ഓഫ് ഹിപ്നോട്ടീസ്റ്സ് ആൻഡ്‌ നിമോണിസ്ട്സ് (ASSOCIATION OF HYPNOTISTS AND MNEMONISTS -AHAM) ന്റെ സംസ്ഥാന പ്രസിഡണ്ട്‌ ആയി സാജൻ പുതിയോട്ടിലിനെയും ജനറൽ സെക്രട്ടറി ആയി ശ്രീധരൻ മേപ്പയൂർ നെയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ  ട്രഷറർ സുഷ വിജയ്, ജോയിന്റ് സെക്രട്ടറി വിൽസൺ മൈക്കൾ

സംസ്ഥാനത്തെ ഹിപ്നോട്ടിസ്റ്റുകളുടെയും ഓർമ്മ ശക്തി പരിശീലകരുടെയും ഒരു REGISTERED കൂട്ടായ്മയാണ്  AHAM.
ഹിപ്നോട്ടിസത്തെ കുറിച്ചുള്ള അണ്ടവിശ്വാസങ്ങളും അബദ്ധ ധാരണകളും സമൂഹത്തിൽ നിന്നും നീക്കി, ഹിപ്നോട്ടീസം ഒരു അതീന്ദ്രിയ ജാലമോ ദൈവീക സിദ്ധിയോ അതല്ലെങ്കിൽ ഏതെങ്കിലും ആഭിചാരമോ, കൂടോത്രമോ മന്ത്രവാദമോ അല്ലെന്നും ഏതൊരാൾക്കും പഠനത്തിലൂടെയും പരിശീലനത്തിലൂടെയും അർജ്ജിച്ചെ ടുക്കാവുന്ന ഒരു വിദ്യായാണെന്നും ബോധമനസ്സിനെ താത്കാലികമായി ഉറക്കി ഉപബോധ മനസ്സിലേക്ക് നിർദ്ദേശങ്ങൾ കൊടുത്ത് ഒരു വ്യക്തിയുടെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ വൈകാരിക തലത്തിലോ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയയാണ് ഹിപ്നോട്ടീസം
ഇത് ചെറു മനോജന്യ രോഗങ്ങൾ. ഫോബിയകൾ, അകാരണ ഭയം. ആത്മഹത്യാ പ്രവണതകൾ, ആത്മവിശ്വാസക്കുറവ്, അഡിക്ഷൻഎന്നിവയുടെ ചികിത്സാ രംഗത്തും മനഃശാസ്ത്ര കൗസിലിങ്ങി ലും  ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയും
നിമോണിക്സ് എന്നത് ഓർമ്മ ശക്തി വർധിപ്പിക്കാനുള്ള ഒരു പരിശീലന മാണ്
പഠന ഭാരം കൂടിവരുന്നു എന്ന് ഭയപ്പെടുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വർക്കും വേണ്ട കാര്യങ്ങൾ ഓർമയിൽ നിൽക്കുന്നില്ല എന്നു പരാതിയുള്ള ഏതൊരാൾക്കും ഏറെ രസകരമായി അനായാസം പഠിക്കുന്നതിനും പഠിച്ച കാര്യങ്ങൾ അത്ഭുതകരമെന്നു തോന്നുന്ന തരത്തിൽ ഓർത്തെടുത്ത് പറയാനും സാധിക്കുന്ന ഒരു പഠന രീതിയാണ് ഇത്.

പ്രശസ്ത ഹിപ്നോടിസ്റ്റും നിമോണിസ്റ്റുമായിരുന്ന അബ്‌ദുല്ല മേപ്പയൂർ സാറിന്റെ ഓർമയ്ക്ക്
പൊതുജനാരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഹിപ്നോട്ടിസത്തിന്റെയും നിമോണിക്സിന്റെയും സാദ്ധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ട്രെയിനർമാരെ വാർത്തെടുക്കുക എന്നുള്ളതാണ് AHAM എന്ന സംഘടനയുടെ ഉദ്ദേശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍