‘പച്ചത്തുണിയില്‍ പൊതിഞ്ഞ് ചുവന്ന തക്കാളി’ സൗജന്യ വിതരണം; വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്
മലപ്പുറം: തക്കാളി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്ത്. തക്കാളി സൗജന്യമായി വിതരണം ചെയ്താണ് യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചത്. ചുവന്ന തക്കാളി പച്ചത്തുണിയില്‍ പൊതിഞ്ഞാണ് നല്‍കിയത്. അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാകമ്മറ്റിയുടെ വേറിട്ട പ്രതിഷേധം. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, വഴിയാത്രക്കാര്‍ എന്നിവര്‍ക്കാണ് തക്കാളി വിതരണം ചെയ്തത്.
തക്കാളപ്പൊതി കിട്ടിയവര്‍ വിലക്കൂടുതല്‍ കൊണ്ട് താരമായ തക്കാളി സൗജന്യമായി ലഭിച്ചതിലുള്ള സന്തോഷവും അറിയിച്ചു. വിലക്കയറ്റം കാരണം നാല് തക്കാളി ഉപയോഗിക്കേണ്ടിടത്ത് ഒരു തക്കാളിയാക്കി കുറച്ചെന്നും തക്കാളിയില്ലാതെ അടുക്കളയില്ലെന്നത് കൊണ്ടാണ് തക്കാളി പ്രതിഷേധമെന്നും വനിതാ ലീഗ് നേതാവ് മറിയുമ്മ ശരീഫ് പറഞ്ഞു. തക്കാളിക്ക് അടുത്തിടെ 100 രൂപ കടന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍