നജീബ് തച്ചംപൊയിൽ എക്സലൻസി അവാർഡ് ഏറ്റുവാങ്ങി

കോഴിക്കോട്: മാപ്പിളപ്പാട്ട് രംഗത്തെ കുലപതി ആയിരുന്ന വടകര കെ. പി. കുഞ്ഞിമൂസ യുടെ പേരിൽ  സ്റ്റാർ വിഷൻ ദുബായ് ഏർപ്പെടുത്തിയ രണ്ടാമത് ഇശൽ അറേബ്യ എക്സലൻസി അവാർഡിന് കവിയും ഗാനരചയിതാവുമായ പ്രവാസി സാമൂഹ്യപ്രവർത്തകൻ നജീബ് തച്ചംപൊയിൽ ഏറ്റുവാങ്ങി.. തനത് മാപ്പിളപ്പാട്ട് രചനാ രംഗത്തെ മികവാണ് നജീബിനെ അവാർഡിന് അർഹനാക്കിയത്. ആലാപന രംഗത്തെ മികവിനുള്ള അവാർഡ് കണ്ണൂർ ശരീഫിനാണ് ലഭിച്ചത്. 
ദുബായിൽ വച്ച് നടന്ന സ്റ്റാർ വിഷന്റെ വാർഷിക പരിപാടിയിൽ ഗായിക കണ്ണൂർ രഹന അവാർഡുകൾ വിതരണം ചെയ്തു. ഗാനരചന രംഗത്ത് നിരവധി അവാർഡുകൾ നേടിയ നജീബ് പ്രവാസി മലയാളികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യവും  ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷററുമാണ്.  തച്ചംപൊയിൽ സ്വദേശിയായ അദ്ദേഹം പഠന കാലം തൊട്ടെ തന്റെ പ്രതിഭ തെളീച്ച് അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
ടി.പി സൽമത്ത് ഭാര്യയും സെയ്ത് അക്ഫൽ, ആമിൽ ഹുസൈൻ, ആയിഷ മെഹ്റിൻ കുട്ടികളുമടങ്ങുന്നതാണ് നജീബ് തച്ചംപൊയിലിന്റെ കുടുംബം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍