അധ്യാപകനെന്ന വ്യാജേന വിദ്യാർഥിയെ മുറിയിൽ കയറ്റി അശ്ലീല സംഭാഷണം; പ്രവാസി അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസിന്‍റെ മറവില്‍ അധ്യാപകനെന്ന വ്യാജേന വിദ്യാർത്ഥിയോട് അശ്ലീല സംഭാഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്‍റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ ബഷീര്‍ ചിറക്കലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അധ്യാപകനെന്ന വ്യാജേനെ വിദ്യാര്‍ത്ഥികളെ ഫോണിൽ വിളിച്ച് സംഭാഷണം നടത്തിയെന്ന പരാതിയില്‍ പ്രവാസിയായ യുവാവിനെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ ഫോണിൽ വിളിച്ച് കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് പഠനത്തില്‍ പിന്നില്‍ നില്‍ക്കുന്ന കുട്ടിക്ക് പ്രത്യേക ക്ലാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയില്‍ കയറാന്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍