യൂത്ത് ലീഗ് യുവജാഗ്രത റാലി; പള്ളിപ്പുറം -വാടിക്കൽ ടൗൺ കമ്മറ്റി കൺവെൻഷൻ സംഘടിപ്പിച്ചു.
താമരശ്ശേരി: മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി മണ്ഡലം കമ്മറ്റി മെയ് 23 തിങ്കളാഴ്ച വൈകുന്നേരം താമരശ്ശേരിയിൽ നടത്തുന്ന യുവ ജാഗ്രത റാലിയുടെ ഒരുക്കങ്ങൾക്കായി താമരശ്ശേരി പഞ്ചായത്തിലെ യൂണിറ്റ് കമ്മറ്റികൾ കൺവൻഷനുകൾ നടത്തി.
പള്ളിപ്പുറം വാടിക്കൽ യൂണിറ്റ് കമ്മറ്റിയുടെ കൺവൻഷൻ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി നദീർ അലിയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് ടൗൺ കമ്മറ്റി പ്രസിഡണ്ട് കെ.പി റഹീം ഉദ്ഘാടനം ചെയ്തു.
ഫാസിസം, ഹിംസാത്മക പ്രതിരോധം, മത നിരാസം എന്ന പ്രമേയത്തിൽ മതസൗഹാർദ്ദ കേരളത്തിനായി യുവ ജാഗ്ര റാലി സംഘടിപ്പിക്കുന്നത്. കൊടുവള്ളി മണ്ഡലം റാലിയിലേക്ക് യൂണിറ്റിൽ നിന്ന് പരമാവധി പ്രവർത്തകരെ പങ്കെടുപ്പിക്കാനും മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ സമ്മേളന വിജയത്തിനായി പ്രചരണം നടത്താനും തീരുമാനിച്ചു. അബ്ദുറഹിമാൻ ,ഷമീർ നോനി ,അജി ഒതയോത്ത് സിജാദ് എ.കെ, ഫായിസ് കെ.പി, സാനിഷ് റഹ്മാൻ മിഷാൽ കെ.പി , അമീൻ തുടങ്ങിയവരും പ്രവർത്തകരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍