ഒരേ നമ്പറിലുളള രണ്ട് ജെസിബി : രണ്ടിൻ്റേയും നമ്പർവ്യാജം. പിടികൂടിയത് ഒന്ന് താമരശ്ശേരിയിൽ നിന്നും, മറ്റൊന്ന് തിരുവമ്പാടിയിൽ നിന്നും

താമരശ്ശേരി: വ്യാജ നമ്പർ ഉപയോഗിച്ച് സർവ്വീസ് നടത്തിയ രണ്ട് ജെസിബികൾ പിടികൂടി.തട്ടിപ്പ് പുറത്തായത് പിടികൂടിയ ജെസിബി പുറത്തിക്കാൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ.
കോടതി നോട്ടീസ് പ്രകാരം വണ്ടിയുടെ നമ്പറും, എഞ്ചിൻ, ചേസിസ് നമ്പറും താമരശ്ശേരി താലൂക്ക് ഓഫീസിൽ പരിശോധന നടത്തിയപ്പോഴാണ് വ്യാജ നമ്പർ ഉപയോഗിച്ചാണ് സർസീസ് നടത്തുന്നത് എന്ന് തിരിച്ചറിഞ്ഞത്.

ജെസിബിയിൽ ഉണ്ടായിരുന്ന നമ്പർ KA 53 MA 8059 എന്നത് ഒരു കാറിൻ്റേതാണെന്ന് പരിശോധനയിൽ കണ്ടെത്തി. 

ഇതേ തുടർന്ന് മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തി, സമാന നമ്പറിൽ തിരുവമ്പാടിയിലും ഒരു ജെസിബി ഉണ്ടെന്ന് അറിഞ്ഞ് RT0 യുടെ നിർദ്ദേശപ്രകാരം തിരുവമ്പാടി പോലീസ് അതും പിടികൂടി.
ഇത്തരത്തിൽ കൂടുതൽ വാഹനങ്ങൾ മലയോര മേഖലയിൽ ഉണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്, ഇതു സംബസിച്ച് കർശന പരിശോധന വരും ദിവസങ്ങളിൽ നടക്കും.

വ്യാജ നമ്പർ സംബന്ധിച്ച് കോടതിക്കും RTO ക്കും, കലക്ടർക്കും രേഖാമൂലം ഇന്നുതന്നെ റിപ്പോർട്ട് നൽകുമെന്ന് താമരശ്ശേരി തഹസിൽദാർ ( LR) ബാലരാജൻ പറഞ്ഞു.

വാഹനത്തിൻ്റെ നമ്പർ പ്രകാരം ഉടമയുടെ പേര് R പെരുമാൾ s/o ചിന്നമ്മാൾ എന്നാണ്.
പുതുപ്പാടി വില്ലേജ് പരിതിയിലെ മലപുറംദേശത്ത് വയൽ നികത്തുന്ന അവസരത്തിൽ കഴിഞ്ഞ മാസം ഒൻപതിനായിരുന്നു താമരശ്ശേരിയിൽ ജെസിബി പിടികൂടിയിരുന്നത്.

പിന്നീട് കോടതി നിർദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍