കൊടുവള്ളി മണ്ഡലത്തിൽ ദേശീയ പാതയിൽ രണ്ട് ബൈപ്പാസ് റോഡുകൾ;പ്രാഥമിക നടപടികൾ ആരംഭിച്ചു. ഡോ.എം.കെ മുനീർ
താമരശ്ശേരി: താമരശ്ശേരിയിലും, കൊടുവള്ളിയിലും ദേശീയ പാത 766 ന് സമാന്തരമായി ബൈപ്പാസ് നിർമ്മാണത്തിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് - കൊല്ലങ്ങൽ ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി ഒന്നാം ഘട്ടം നിലവിലുള്ള റോഡു വീതി കൂട്ടുകയും, അടുത്ത ഘട്ടത്തിൽ ബൈപ്പാസ് നിർമ്മാണം ആരംഭിക്കുകയും ചെയ്യുമെന്ന് എം എൽ എ അറിയിച്ചു.
ഇതോടൊപ്പം താമരശ്ശേരി പട്ടണം മോടിപിടിപ്പിക്കുന്നതിനായി ഡിസൈൻ തയ്യാറാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, മോഡി കൂട്ടലിന് എ എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കുമെന്നും മുനീർ പറഞ്ഞു.
താമരശ്ശേരി മിനി ബൈപ്പാസിലെ ഓവുചാലിൻ്റെ മുകളിൽ സ്ലാബ് ഇട്ട് മൂടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും.
ചുങ്കം ലിങ്ക് റോഡിന് സ്ഥലം വിട്ടുകിട്ടുന്നതിനായി വെഴുപ്പൂർ എസ്റേറ്റേറ്റ് ഡയരക്ടർ ബോർഡിന് കിഫ്ബി ഉടൻ കത്തു നൽകും.
വട്ടക്കുണ്ട് പാലം പുതുക്കി പണിയുന്നതിനായുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍