റോഡ് ഗതാഗത യോഗ്യമല്ല : സ്കൂട്ടർ തെന്നി മറിഞ്ഞു യുവതിക്ക് പരിക്ക്.
താമരശ്ശേരി: നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന താമരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട കോരങ്ങാട് സ്രാമ്പ്യ - പുത്തൻ തെരുവിൽ റോഡാണ് ഗതാഗത യോഗ്യമല്ലാത്ത നിലയിൽ .
റോഡ് ഗതാഗത യോഗ്യമാക്കാൻ ഫണ്ട് വകയിരുത്തി എന്ന് അധികൃതർ പറയുമ്പോഴും ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
അതിനിടെ മദ്രസയ്ക്ക് കുട്ടിയുമായി സ്കൂട്ടറിൽ വരുകയായിരുന്നു സമീപപ്രദേശത്തെ യുവതിയ്ക്ക് സ്കൂട്ടർ തെന്നി മറിഞ്ഞു സാരമായി പരിക്കേറ്റു.
യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. റോഡ് നന്നാക്കാൻ അടിയന്തരമായി അധികൃതർ ഇടപെടുന്നുവെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍