കിണർ ഇടിഞ്ഞുതാണു
താമരശ്ശേരി: കോരങ്ങാട് കല്ലിടുക്കിൽ
പി. കെ സുന്ദരന്റെ വീടിനുസമീപത്തെ കിണർ തിങ്കളാഴ്ച വൈകിട്ടോടെ പെയ്ത മഴയിൽ ഇടിഞ്ഞു താഴുകയായിരുന്നു.
കിണർ ഇടിഞ്ഞു താഴ്ന്നതോടെ സമീപത്തെ വീട് ഉൾപ്പെടെ അപകടാവസ്ഥയിലാണ്.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ബി.എം ആർഷ്യ സ്ഥലം സന്ദർശിച്ചു.
