സ്കൂൾ തുറക്കുന്നതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു

താമരശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന്റെ  മുന്നൊരുക്ക ത്തിൻറെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻറെ തീരുമാനപ്രകാരമാണ് SPG - 2022 - 23  . രൂപീകരിച്ചത് .

 താമരശ്ശേരി SHO യുടെ മേൽനോട്ടത്തിൽ  പ്രസ്തുത കമ്മിറ്റിക്ക് രൂപം നൽകിയത്.

കോവിഡ് കാലഘട്ടത്തിൽ ഭാഗികമായ  സ്കൂൾ പഠനപ്രവർത്തനങ്ങളായിരുന്നു  എന്നാൽ ജൂൺ ആദ്യത്തോട് കൂടി റെഗുലർ രീതിയിലേക്ക് പഠനം തുടങ്ങുമ്പോൾ ലഹരി ഉൾപ്പടെ മറ്റ് അച്ചടക്ക രഹിതമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുവേണ്ടി യുവജന സാമൂഹിക സന്നദ്ധ പ്രവർത്തകരും
smc  pta  നാട്ടുകാരും രക്ഷിതാക്കളും അടങ്ങുന്ന  ഒരു കമ്മിറ്റിയാണ് SpG.

 താമരശ്ശേരി സബ്ബ് ഇൻസ്പെക്ടർ ചെയർമാനും സ്കൂൾ മേലധികാരി കൺവീനറുമായ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് .
  
സമീപപ്രദേശത്തെ കടകളിൽ ലഹരി - പുകയില ഉത്പന്നങ്ങൾ വില്ക്കുന്നതും  പുറത്തുനിന്നുള്ള അച്ചടക്ക രഹിതമായ ഇടപെടലുകളും  ശ്രദ്ധ പുലർത്തി ജാഗ്രത യോടു കൂടി   പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ നേതൃത്വത്തിലുള്ള വളണ്ടിയർമാരെ സെറ്റ് ചെയ്തു കൊണ്ട് കൃത്യമായി സ്കൂൾ അച്ചടക്കം പാലിക്കുന്ന ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി .

യോഗം താമരശ്ശേരി സബ് ഇൻസ്പെക്ടർ നീരജ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ബിന്ദു വി ജോർജ്ജ് സ്വാഗതവും പിടിഎ പ്രസിഡണ്ട് പി എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു . വാർഡ് മെമ്പർ ഫസീല ഹബീബ് മുഖ്യാഥിതിയായി.ജ്യോതി മാനോത്ത്
ഉമ്മുകുൽസു അഷ്റഫ് കോരങ്ങാട് 
PT മുഹമ്മദ് ബഷീർ . എം വിനോദ്.
ഇക്ബാൽ അബ്ദുൾ . റസാഖ് K സജിത്ത്
തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍