കൊടിയത്തൂരില്‍ വയോധിക ഒഴുക്കില്‍ പെട്ടതായി സംശയം


കൊടിയത്തൂര്‍: വയോധിക പുഴയില്‍ ഒഴുക്കില്‍ പെട്ടതായി സംശയം. കൊടിയത്തൂര്‍ കാരാട്ട് ഉമ്മച്ചികുട്ടി(80) ഒഴുക്കില്‍ പെട്ടതായ സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. 

രോഗിയായ ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വസ്ത്രങ്ങളും മറ്റും കാരാട്ട് കടവില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ മുക്കം ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. 11 മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു.  രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.