കുട്ടമ്പൂര്‍: 14 കാരന്‍ പള്ളി കുളത്തില്‍ മുങ്ങി മരിച്ചു. കൊടുവള്ളി നടമ്മല്‍പൊയില്‍ സ്വദേശി മുഹമ്മദ് സിനാന്‍ (14) ആണ് മുങ്ങി മരിച്ചത്. കുട്ടമ്പൂര്‍ ദാറുല്‍ ഹിദായ കോളേജിലെ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.