1971 വാർ വെറ്ററൻ വാഴാമ്പറ്റ രാമനുണ്ണി നായരെ തുരുത്തിയിൽ കുടുംബം ആദരിച്ചു.


താമരശ്ശേരി : 1971ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത താമരശ്ശേരി മൂന്നാം  തോട്  വാഴാമ്പറ്റ  രാമനുണ്ണി നായരെ തുരുത്തിയിൽ കുടുംബം ആദരിച്ചു. 

വിജയത്തിൻ്റെ 5ഠാം വാർഷിക വിജയ ആഘോഷത്തിൻ്റെ ഭാഗമായി വാഴാമ്പറ്റ  രാമനുണ്ണി നായരെ ആദരിച്ചത്

13 ദിവസത്തെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യ 1971 ഡിസംബര്‍ 16 ന് പാക്കിസ്ഥാനെതിരായ യുദ്ധത്തില്‍ വിജയിച്ചത്. കിഴക്കന്‍ പാകിസ്ഥാനില്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ നടക്കുന്ന വേളയിലാണ് 1971 ഡിസംബര്‍ 3 ന് യുദ്ധം ആരംഭിക്കുന്നത്.13 ദിവസത്തിന് ശേഷം ഡിസംബര്‍ 16 ന് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയ്ക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി.

മകൻ സുരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ തുരുത്തിയിൽ  രാധാകൃഷ്ണൻ നമ്പ്യാർ ആധ്യക്ഷം വഹിച്ചു.  രാഘവൻ നായർ പുതിയോട്ടിൽ രാമനുണ്ണി നായരെ യും സഹധർമ്മിണി സുലോചന അമ്മയെയും പൊന്നാടയണിയിച്ചു ആദരിച്ചു . രാധാമ്മ , സുശീല അമ്മ എന്നിവർ ചേർന്ന് മൊമൻ്റോ നൽകി.   Ex . Ser ശ്രീ ഗിരീഷ് പി ശ്രീ രാമുണ്ണി നായരുടെ പാട്ടള ജീവിത കഥകൾ സദസ്സിനെ പരിചയപ്പെടുത്തി.  രവീന്ദ്രൻ മാസ്റ്റർ . ശിവൻ ശിവരക്തി . സുരേഷ് ബാബു. സുനിൽ .Ex  Ser  സുജിത് . രതീഷ് ബാബു .Sub Insp ജയേഷ് പി കെ .ചന്ദ്രിക ടീച്ചർ  എന്നിവർ ആശംസാ പ്രസംഗം നടത്തി

കസ്റ്റംസ് സൂപ്രണ്ട് പ്രവീൺ M കേക്ക് മുറിച്ചു കൊണ്ട് ആഘോഷ പരിപാടി ഉൽഘാടനം ചെയ്തു. മകൾ ശ്രീമതി സുനു പ്രവീൺ നന്ദി പ്രകടനം നടത്തി.