ചമല്‍ പൂവൻ മലയിൽ സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച 300 ലിറ്റർ വാഷ് കണ്ടെത്തി.

താമരശ്ശേരി എക്സൈസ് റേഞ്ച് പാർട്ടി   ചമല്‍  പൂവൻമല റോഡ് അവസാനിക്കുന്ന സ്ഥലത്തുനടുത്ത്  നീർച്ചാലിലെ പാറക്കൂട്ടങ്ങൾക്കു സമീപം  ഉടമസ്ഥനില്ലാത്ത നിലയില്‍ സൂക്ഷിച്ച   300 ലിറ്റർ വാഷ് കണ്ടെത്തി. 

 താമരശ്ശേരി എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍ പികെ. വസന്തനും  സംഘവും ചേർന്നാണ് പരിശോധന നടത്തിയത്.

 പ്രതിയാരെന്ന് അറിവില്ലാത്തതിനാല്‍ പ്രതി സ്ഥാനത്ത് ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

 കേസ് റിക്കാർഡുകളും സാമ്പിള്‍ബോട്ടിലും, തൊണ്ടിമുതലും താമരശ്ശേരി റെയിഞ്ചില്‍ ഹാജരാക്കിയതു പ്രകാരം  താമരശ്ശേരി റെയിഞ്ചിലെ ക്രൈം നമ്പർ: 72/2022, അബ്കാരി ആക്ട് U/s 55(g) ആയി കേസ് രജിസ്റ്റർ ചെയ്തിതു പരിശോധന സംംത്തിൽ സിഇഒ പ്രസാദ് കെ , നൗഷീർ, റബിൻ ആർ.ജി,wceo ഷിംല, ഡ്രൈവർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍