പ്രവേശനോത്സവം സംഘടിപ്പിച്ചു


താമരശ്ശേരി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം റംസീന നരിക്കുനി ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡൻറ് പി എം അബ്ദുൽ മജീദ് അധ്യക്ഷനായി. പ്രിൻസിപ്പൽമാരായ ബിന്ദു ടീച്ചർ, ഉമ്മുകുൽസു ടീച്ചർ, എച്ച് എം ജ്യോതി മനോത്ത്, വിവിധ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കോരങ്ങാട്, മനോജ്, വിനോദ് മൂന്നാംതോട്, റാഷി താമരശ്ശേരി ആശംസകൾ നേർന്നു.

സംസ്ഥാന പ്രവേശനോത്സവത്തിൻ്റെ സംപ്രേഷണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ പ്രവേശനോത്സവത്തിൻ്റെ മാറ്റുകൂട്ടി. സംഗീത അധ്യാപിക രഹ്ന ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റൻറ് മുഹമ്മദ് ബഷീർ പി.ടി നന്ദിയും പറഞ്ഞു.