കാരാടിയിൽ നിന്നും മോഷണം പോയ കാർ പട്ടിണിക്കരയിൽ അപകടത്തിൽ പെട്ടു

താമരശ്ശേരി: ഇന്ന് രാവിലെ കാരാടിയിൽമൽസ്യം വാങ്ങാൻ കടയിൽ പോയ ആളുടെ  റോഡരികിൽ നിന്നും മോഷണം പോയ കാർ ഓമശ്ശേരി പട്ടിണിക്കിരയിൽ നിന്നും കണ്ടെത്തിയതായി ഉടമ അറിയിച്ചു.


കാർ തട്ടിയെടുത്ത ആൾ പട്ടിണി ക്കരയിലെ. ഒരു വീടിന്റെ ചുറ്റുമതിലിൽ ഇടിച്ചു തകർത്ത നിലയിലാണ്.

കാർ തിരിച്ചറിഞ്ഞ് നാട്ടുകാർ ഇയാളെ പിടികൂടി.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.