പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അക്ഷരമുറ്റത്ത് ഒത്തുചേര്‍ന്നു

താമരശ്ശേരി : നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി   പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍  ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി അവര്‍ വീണ്ടും ഒത്തുകൂടി. 

ജിവിഎച്ച്എസ്എസ്  താമരശ്ശേരിയുടെ തിരുമുറ്റം 2000 ത്തിന്റെ ഓർമ്മകളാൽ തിളങ്ങി.  ഒരു വട്ടംകൂടി എന്ന് പേരിട്ട re യൂണിയൻ oneday പ്രോഗ്രാമിൽ 30 ഇൽ പരം അധ്യാപകർ മുപ്പത്കാരായും പൂർവവിദ്യാർഥികൾ 15 വയസ്സിലേക്കും ചുവടുമാറിയ അന്നെത്തെ ദിവസം അക്ഷരാർത്ഥത്തിൽ 90 കളുടെ വൈകാരികതയിലേക്ക് നീങ്ങി. 

പഠിച്ചും കളിച്ചും ചിരിച്ചും തല്ലുപിടിച്ചും പ്രണയിച്ചും തീർത്ത സ്കൂൾ ഇടനാഴികൾ ഓരോരുത്തരുടെയും ഉള്ളിൽ തെല്ലൊരുനിമിഷം വിങ്ങലുള്ളവാക്കി. കാമുകി കാമുകന്മാരുടെയും അധ്യാപകരുടേയുമൊക്കെ ഇരട്ടപ്പേരിന്നാൽ ആലേഖനം ചെയ്ത ബെഞ്ചുകളും പഴയ ചുവരുകളും പഴയ കൂട്ടുകാരെ നോക്കി മന്ദ സ്മിതം തൂകി.

 രാവിലെ 9.30 നു ആരംഭിച്ച വിവിധ പരിപാടികൾ വൈകുന്നേരം 5.30 വരെ നീണ്ടുനിന്നു. സ്കൂളിന് വേണ്ടി എന്നും ഓർമ്മിക്കാൻ പാകത്തിനു 2000 batch വിദ്യാർത്ഥികളുടെ വകയായി മുറ്റത്തെ മാവിൻ ചുവടു തറ കെട്ടി granate പതിച്ചു പണി പൂർത്തീകരിച്ചു കൊണ്ട് സ്കൂളിന് വേണ്ടി സമർപ്പിച്ചു. രാവിലെ 10 മണിക്ക് mangosqare ന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. റംസീന നരിക്കുനി നിർവഹിച്ചു. തുടർന്ന് സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ ഹാൾ ഔദ്യോഗിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.