പൗര പ്രമുഖനായ വി.സി ഹാജിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് വാടിക്കൽ ടൗൺ കമ്മറ്റി അനുശോചിച്ചു
താമരശ്ശേരി: പള്ളിപ്പുറം പ്രദേശത്തെ
പൗരപ്രമുഖനായ വി.സി കുഞ്ഞമ്മദ് ഹാജിയുടെ വിയോഗത്തിൽ പള്ളിപ്പുറം - വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗ് പാർട്ടിയോട് ഏറെ അനുഭാവം പുലർത്തുകയും നാടിന്റെ പുരോഗതിയിൽ സംഭവാനകൾ അർപ്പിച്ച മഹത് വ്യക്തിത്വത്തെയുമാണ് നഷ്ടമായിരിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. പൊതുപ്രവർത്തകരായ വി.സി ആലിഹാജി, അബ്ദുൽ അസീസ്, ബഷീർ, മുജീബ്, പരേതനായ വി.സി മുഹമ്മദ് എന്നിവരും സൗദി ജുബൈൽ കെ.എം.സി. ഭാരവാഹി വി.സി അഷ്റഫും മക്കളാണ്.
ടൗൺ കമ്മറ്റി പ്രസിഡണ്ട് കെ.പി റഹീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.കെ ഖാദർ മാഷ് , നൗഫീഖ്, കെ.കെ അബ്ദുള്ള, ലത്തീഫ് മാഷ്, കെ.പി.എസ്. നാസർ, വി.സലീം, നാസർ ബാവി, അർമാൻ, സൈദലവി, കെ.പി.നിയാസ് പോർട്ടർ സലീം തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍