താമരശ്ശേരി ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് ഉന്നത വിജയം


താമരശ്ശേരി:2022 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയെഴുതിയ   289 പേരിൽ  288 കുട്ടികളും മികച്ച വിജയം നേടി. വിജയ ശതമാനം 99.65%. 16 കുട്ടികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സ് നേടി. പത്ത് കുട്ടികൾ ഒൻപത് വിഷയങ്ങളിലും 11പേർ 8 വിഷയങ്ങളിലുംഎ പ്ലസ് നേടി.തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നിലനിർത്തുകയാണ് ജി വി എച്ച് എസ് എസ് താമരശ്ശേരി . വിജയികളെ പിടിഎയും സ്റ്റാഫംഗങ്ങളും അഭിനന്ദിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍