കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വാർത്തകൾ

• രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത്ത് ആന്റ് യോഗ തെറാപ്പി ജൂൺ 2021 റഗുലർ,
സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 13-ന് തുടങ്ങും. 

പരീക്ഷാ അപേക്ഷ

• അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്- പി.ജി ഏപ്രിൽ 2022 റെഗുലർ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും എം.എച്ച്.എം. ഏപ്രിൽ 2022 റഗുലർ പരീക്ഷക്കും പിഴ കൂടാതെ 14 വരെയും 170 രൂപ പിഴയോടെ 12 വരെയും ഓൺലെനായി രജിസ്റ്റർ ചെയ്യാം.

• സർവകലാശാലാ പഠനവിഭാഗങ്ങളിലെ സി.സി.എസ്.എസ്- പി.ജി. ഏപ്രിൽ 2022 റഗുലർ, സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 10 രൂപ പിഴയോടെ 20 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

• ലോ കോളേജുകളിലെ  രണ്ടാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2021 റെഗുലർ പരീക്ഷക്കും മാർച്ച് 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 16 വരെയും 110 രൂപ പിഴ യോടെ 17 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പുനർമൂല്യനിർണയ ഫലം

• മൂന്നാം സെമസ്റ്റർ ബി.വോക്ക്. ഒപ്റ്റോമെട്രി ആന്റ് ഒഫ്താൽമോളജിക്കൽ ടെക്നിക്ക് നവംബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍