നാലു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍


കുലശേഖരം: കന്യാകുമാരി കുലശേഖരത്ത് നാലു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനെയാണ് (37) മകള്‍ സുഷ്വികയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വീട്ടിലെത്തിയ സുരേന്ദ്രനെ പേടിച്ച് സഹോദരങ്ങള്‍ക്കൊപ്പം സമീപത്തുള്ള തോട്ടത്തില്‍ ഒളിച്ചിരിക്കുമ്പോഴാണ് കുട്ടിയെ പാമ്പ് കടിച്ചത്.കുട്ടിയുടെ അമ്മ സുജിമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. സുരേന്ദ്രന്‍-സുജിമോള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയകുട്ടിയാണ് സുഷ്വിക. പിതാവ് സ്ഥിര മദ്യപാനിയാണെന്നും മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും സഹോദരങ്ങള്‍ പറയുന്നു. പിതാവിനെ പേടിച്ചാണ് തങ്ങള്‍ തോട്ടത്തില്‍ ഒളിച്ചതെന്നും സഹോദരങ്ങള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍