സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിർബന്ധമാക്കി; ധരിച്ചില്ലെങ്കിൽ നടപടി


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സര്‍ക്കുലര്‍ ഇറക്കിയത്. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനമോടിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. മാസ്‌ക് നിര്‍ബന്ധമാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നെങ്കിലും പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവിറക്കിയിരിക്കുന്നത്.സംസ്ഥാനത്ത് ഇന്നലെ 2994 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 12 മരണവും സ്ഥിരീകരിച്ചു. അതേസമയം ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമുണ്ടായിട്ടില്ല. ഒമിക്രോണ്‍ തന്നെയാണ് രോഗവ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍